1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത് . ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്റർ വിംസിയുടെ മുൻപിൽ ഹാജരായത് . അദ്ദേഹം ഏകദേശ വിവരങ്ങളെല്ലാം പറഞ്ഞ ശേഷം ഞങ്ങളോട് മറ്റു ചിലരെ കൂടി കാണാൻ പറഞ്ഞു.

അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു ന്യൂസ് എഡിറ്റർ ആയ ശിവശങ്കരൻ എഴുത്തച്ഛൻ , ഡെപ്യൂട്ടി എഡിറ്റർ വി എം കൊറാത്ത് , പരസ്യം മാനേജർ ആയിരുന്ന ശ്രീകുമാർ , മാനേജർ പേഴ്‌സണൽ (ഇപ്പോൾ ഇത് എച്ഛ് ആർ) കെ രാധാകൃഷ്ണൻ (ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല) , അക്കൗണ്ട്സ് മാനേജർ നമ്പീശൻ , കമ്പനി സെക്രട്ടറി ഗോപാലകൃഷ്ണൻ എന്ന സ്വാമി , സർക്കുലേഷൻ മാനേജർ പ്രഭാകരൻ എന്നിവർ ആയിരുന്നു അവർ.

ഇവരെയെല്ലാം പോയി പരിചയപ്പെടാൻ വിംസി എന്ന മഹാനായ ന്യൂസ് എഡിറ്റർ ഞങ്ങളെ വിട്ടത് അദ്ദേഹത്തിന്റെ മര്യാദ. കെ രാജഗോപാൽ ഞങ്ങളുടെ കൂടെ കൂടുന്നത് പിന്നീടാണ് . ഇപ്പോൾ ശശി മാത്രമേ ആ ബാച്ചിൽ പെട്ടതായി മാതൃഭൂമിയിൽ ഉള്ളു. പറഞ്ഞു വന്നത് അന്ന് വിംസി ഞങ്ങൾക്ക് തന്ന പരിശീലനത്തെ കുറിച്ചാണ്. എല്ലാ വിഭാഗങ്ങളുമായും ബന്ധം വേണമെന്ന അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ എനിക്ക് കുറെയേറെ ഗുണം ചെയ്തിട്ടുണ്ട്. ശശിക്കും അങ്ങനെ തന്നെ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.