തലവരി നിർത്തിയെന്നത് ശരി. പക്ഷെ ഇപ്പോൾ കൽപ്പിത കലാശാലകളുടെ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് സീറ്റിനുള്ള ഫീസ് എത്രയാണ് ? ഇന്ന് അഖിലേന്ത്യ ക്വാട്ട സീറ്റിലേക്ക് ചോയ്സ് ഫില്ലിംഗ് തുടങ്ങിയപ്പോൾ ആണ് ചിത്രം തെളിയുന്നത്. അമൃതയിൽ വാർഷിക ഫീസ് പതിനഞ്ചു ലക്ഷം. സുപ്രീം കോടതി വിധി പ്രകാരം ഇവിടെ പ്രവേശനം നടത്തുന്നത് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയാണ് . മറ്റു ചില കോളേജുകളിലെ ഫീസ് ഇപ്രകാരമാണ്. എസ് ആർ എം 21 ലക്ഷം , സവിത 19 . 5 ലക്ഷം , ശ്രീരാമചന്ദ്ര 22 ലക്ഷം , ഡി വൈ പാട്ടീൽ 27 . 5 ലക്ഷം , യേനോപോയാ 13 . 76 ലക്ഷം .
കേരളത്തിൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അഞ്ചര ലക്ഷം രൂപ ഫീസ് നിശ്ചയിച്ച പ്രവേശന മേൽനോട്ട സമിതി തീരുമാനത്തിനെതിരെ കോൺഗ്രെസ്സുകാരും മറ്റും ബഹളം വെക്കുന്നു. അവരാകാട്ടെ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരിക്കുന്നു. ഏറ്റവും വിചിത്രമായി തോന്നിയത് പണ്ട് മുതലേ നല്ല നിലയിൽ നടക്കുന്ന മെഡിക്കൽ കോളേജ് ആയ മണിപ്പാൽ മെഡിക്കൽ കോളേജ് വാങ്ങുന്നത് 10 . 3 ലക്ഷം. അവർ പണ്ടേ തലവരി വാങ്ങാതെ ഫീസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രവേശനം നൽകുന്ന കോളേജ് ആണ്.
ഇരുപത്തേഴു ലക്ഷം രൂപ പ്രതിവർഷം ഫീസ് നൽകി എം ബി ബി എസ്സിന് പഠിക്കുന്നത് അമ്പതോ അറുപതോ ലക്ഷം രൂപ തലവരി നൽകി പഠിക്കുന്നതിനു തുല്യമാണ്. ഇതിനു കേന്ദ്ര സർക്കാർ അനുമതി നൽകാൻ പാടില്ലായിരുന്നു . ആരെങ്കിലും ഇതിനെതിരെ കോടതിയെ സമീപിക്കണം.