ശ്രദ്ധയോടെ വിദ്യാർഥികൾ
ഓപ്ഷൻ രെജിസ്ട്രേഷന് മുൻപ് ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന ചില മോശം കോളേജുകളിലേക്കു കുട്ടികൾ ഓപ്ഷൻ കൊടുത്തില്ല എന്ന് മനസ്സിലായി. ലാസ്റ്റ് റാങ്ക് പട്ടിക നോക്കിയാൽ അത് മനസ്സിലാവും. നല്ല കോളേജുകളും അതുപോലെ തന്നെ. സന്തോഷം. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ രാജഗിരി, ഫിസാറ്റ്, മുത്തൂറ്റ് എന്നീ കോളേജുകൾ തന്നെ....
എൻജിനിയറിങ് പ്രവേശനം തുടങ്ങുമ്പോൾ
കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട.
സംസ്ഥാന എൻജിയിയറിങ്/ മെഡിക്കൽ റാങ്ക് ലിസ്റ്റ്...
അവസാനിക്കാത്ത സ്വാശ്രയ മെഡിക്കൽ നാടകം
സ്വാശ്രയ മെഡിക്കൽ കേസിൽ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അതിശയകരമാണ്. എം ബിബിഎസ്സിന് പതിനൊന്നു ലക്ഷം രൂപ ഫീസ് നിശ്ചയിക്കാൻ കോടതിക്ക് എന്താണ് പ്രത്യേക താൽപ്പര്യം എന്ന് മനസ്സിലാവുന്നില്ല. ഈ വിധിക്കു ശേഷവും നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകൾ തങ്ങൾക്കു അഞ്ചു ലക്ഷം മതി എന്ന്...
ഹൈക്കോടതി വിധിയും അനിശ്ചിതാവസ്ഥയും
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റിനു അഞ്ചു ലക്ഷം ഫീസ് എന്ന് ഹൈക്കോടതി ഇന്ന് തീരുമാനിച്ചുവെങ്കിലും ആറ് ലക്ഷം രൂപയുടെ ബോണ്ടും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതായത് ഫീസ് ആയി അഞ്ചു ലക്ഷം രൂപ തൽക്കാലം അടച്ചാൽ മതി. പക്ഷെ ഫീസ് നിർണ്ണയ സമിതി ഫീസ് അന്തിമമായി...
സ്വാശ്രയ മെഡിക്കൽ പ്രവേശനം : കോളേജുകൾക്ക് തിരിച്ചടി
കേരളത്തിൽ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കൊള്ളരുതായ്മക്കു ഈ വർഷമെങ്കിലും തിരശ്ശീല വീണു. കാശുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന തോന്നിവാസവും അഹങ്കാരവും ഈ വർഷം നടക്കില്ലെന്നു ഉറപ്പായി. എംബിബിഎസ്സിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ ഫീസിൽ ഈ കോളേജുകളിലേക്കു പ്രവേശനം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവായതോടെയാണിത്
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശന...
മെഡിക്കൽ അലോട്ട്മെന്റ് പുതിയൊരു അദ്ധ്യായം
യു ജി സി ഡീംഡ് സ്റ്റാറ്റസ് നൽകിയ ശേഷം നാളിതു വരെ സുതാര്യമായി പ്രവേശനം നടത്താതിരുന്ന ഒട്ടേറെ മെഡിക്കൽ കോളേജുകളുടെ ചിത്രം ഇന്ന് പുറത്തു വന്നു. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും ഇതിൽ പെടും. അമൃത മെഡിക്കൽ കോളേജ്. അവിടെ എം ബി ബി എസ്സിന് പഠിക്കാൻ...
സർക്കാർ അനുമതിയോടെ തോന്ന്യാസം
തലവരി നിർത്തിയെന്നത് ശരി. പക്ഷെ ഇപ്പോൾ കൽപ്പിത കലാശാലകളുടെ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് സീറ്റിനുള്ള ഫീസ് എത്രയാണ് ? ഇന്ന് അഖിലേന്ത്യ ക്വാട്ട സീറ്റിലേക്ക് ചോയ്സ് ഫില്ലിംഗ് തുടങ്ങിയപ്പോൾ ആണ് ചിത്രം തെളിയുന്നത്. അമൃതയിൽ വാർഷിക ഫീസ് പതിനഞ്ചു ലക്ഷം. സുപ്രീം കോടതി...
സ്വാശ്രയ പ്രവേശനം: വേണ്ടത് നിയമ നിർമ്മാണം
സ്വാശ്രയ കോളേജുകളിലെ പ്രവേശനം പതിവുപോലെ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മിലുള്ള പിടിവാശിയിലോ ഒത്തുതീര്‍പ്പിലോ അവസാനിക്കുമ്പോള്‍ ക്ലേശിക്കുന്നത് വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷകര്‍ത്താക്കളോ ആണ്. വാ തുറന്നാല്‍ ടി.എം.എ പൈ കേസ് പരാമര്‍ശിക്കുന്ന മാനേജ്മെന്റുകള്‍ അവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് ഇക്കഴിഞ്ഞ മെയ് 2ന് വന്ന വിധിയെക്കുറിച്ച് മൗനം പാലിക്കുന്നു.
മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടു...
എം.ബി.ബി.എസ് 700 സീറ്റ് നഷ്ടമാവുന്നു
നിലവിലുള്ള 700 സീറ്റ് നഷ്ടപ്പെടുമ്പോള്‍ പുതുതായി 200 സീറ്റ് കിട്ടുന്നുണ്ട്
കൊച്ചി: മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷവും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. കേരളത്തിലെ ആറു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലായി 700 സീറ്റ് നഷ്ടപ്പെടുകയാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം ഈ കോളേജുകളിലേക്ക് ഈ വര്‍ഷം...
നീറ്റ് വീണ്ടും വരുന്നു , കൂടുതൽ ശക്തിയോടെ
നീറ്റ് ഈ വർഷം നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചത് നന്നായി. അതും അറിഞ്ഞിട്ടാണല്ലോ കോടതി കർക്കശമായ നിലപാട് കൈക്കൊണ്ടത് . അല്ലെങ്കിൽ കോടതിയെ വേണ്ട വിധം കാര്യങ്ങൾ അറിയിച്ചില്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നേനെ . കേരളത്തിൽ മുൻപും നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം...