ചാരക്കേസും പത്രങ്ങളും
ചാരക്കേസ് വാർത്ത എല്ലാ മലയാള മാധ്യമങ്ങളും കൊടുത്തു എന്നും ഇന്ത്യ ടുഡേ യിൽ മാത്രമാണ് നിക്ഷപക്ഷമായി വാർത്ത കൊടുത്തതെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു. അതു സത്യം ആണെങ്കിലും മുഴുവൻ സത്യമല്ല.
അതിനേക്കാൾ മുൻപ് ഏഷ്യാനെറ്റിലെ കണ്ണാടിയിൽ ടി എൻ ഗോപകുമാർ ആണ് അത് കൊടുത്തത്. നമ്പി നാരായണനുമായി...
അതിരാത്രവും ഡെസ്കിലെ അനുഭവവും
കൈതപ്രം ഗ്രാമത്തിൽ സോമയാഗം നടക്കുന്ന പാശ്ചാത്തലത്തിൽ ഇതുപോലെ ഒരു അനുഭവം തൃശൂർ ജില്ലയിൽ നടന്നപ്പോൾ മാതൃഭൂമിയിൽ അത് എഡിറ്റ് ചെയ്യാൻ കിട്ടിയ അവസരത്തെ കുറിച്ച് പറയട്ടെ. അതിരാത്രം എന്താണെന്ന് ജനങ്ങൾക്ക് ഇപ്പൊൾ അറിവുണ്ടാവും. അതിരാത്രം ഈ തലമുറയിൽ ഇല്ലാതിരുന്ന
കാലത്ത് കുണ്ടൂരിൽ 1990 ൽ അത് നടന്നപ്പോൾ റിപ്പോർട്ട്...
എന്റെയും വക്കീലിന്റെയും അറിവുകേട്
1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ...
അജിത്തും വിശ്വസാഹിത്യവും
മാതൃഭൂമിയിൽ 1990 ലാണ് ഞാൻ വിദ്യാഭ്യാസരംഗം ചുമതല എൽക്കുന്നത് . അത് റിട്ടയർമെന്റ് വരെ തുടർന്നു. കേരളത്തിൽ മറ്റേതെങ്കിലും ജേർണലിസ്റ്റിന് ഈ ഭാഗ്യം കിട്ടിയതായി അറിയില്ല. തൊണ്ണൂറുകളിൽ പംക്തിയിൽ പല പരീക്ഷണങ്ങളും ഞാൻ നോക്കുകയുണ്ടായി. അന്ന് ഫുൾപേജും ഒന്നേമുക്കാൽ പേജ് വരെയും വിദ്യാഭ്യാസരംഗത്തിനു വേണ്ടി നീക്കിവെക്കുകയുണ്ടായിട്ടുണ്ട്. അന്ന്...
മാതൃഭൂമിയും നല്ല ഇംഗ്ലീഷ് പംക്തിയും
ഒരിക്കൽ ഫേസ്ബുക്കിൽ പല തവണയായി പ്രസിദ്ധീകരിച്ചതാണിത് ഇപ്പോൾ വെബ്സൈറ്റിൽ ഒരുമിച്ചു കൊടുക്കുന്നു. മുൻപ് വായിച്ചവർ ആവർത്തന വിരസത സദയം ക്ഷമിക്കുക.
മാതൃഭൂമി വിദ്യാഭ്യാസരംഗം പംക്തി തുടങ്ങിയപ്പോൾ ചില പംക്തികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം നല്ല ഇംഗ്ലീഷ് ആയിരുന്നു. ആ പംക്തിക്ക് പ്രത്യേകതയും ഉണ്ടായിരുന്നു. വാക്കുകളുടെ അർഥം ചോദിക്കണ്ട.. വാക്കുകളുടെ...
മാതൃഭൂമിയും സെമിനാറും പിന്നാമ്പുറ കഥയും
പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി പ്രൊഫെഷൽ കോഴ്സ് പ്രവേശനത്തിന് ശ്രമിക്കുന്ന കുട്ടികളെ സഹായിക്കാൻ സെമിനാർ നടത്തുക എന്ന ആശയം വർഷങ്ങൾക്കു മുൻപേ മനസ്സിലുദിച്ചതാണ്. അപ്പോൾ ഒക്കെ ഇത് നടത്തുന്നതിനുള്ള ചെലവ് എങ്ങനെ നേരിടും എന്നും മറ്റും ആലോചിക്കുകയായിരുന്ന സമയമുണ്ട്. പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോളും ഒരു പിന്തുണ കിട്ടിയില്ല....
എം വി ആറും യെച്ചൂരിയും
സി പി എമ്മിലെ തർക്കം മുറുകുമ്പോൾ പഴയ ഒരു സംഭവം ഓർത്തു പോകുന്നു. 1985 ൽ ആണ് ആ സംഭവം. മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂടെ കൂട്ടി കോൺഗ്രസിനെ നേരിടാമെന്നുള്ള ആശയം അന്ന് കണ്ണൂരിൽ നിന്നുള്ള പ്രഗത്ഭനായ നേതാവ് എം വി രാഘവൻ അഭിപ്രായപ്പെട്ടതു വലിയ...
വിജ്ഞാനരംഗം പേജും പിന്നാമ്പുറ കഥകളും
ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ...
മാതൃഭൂമിയും മറ്റു പത്രങ്ങളും
ഇനി പറയാൻ പോകുന്നത് ശ്രീധരൻ നായർ പത്രാധിപർ ആയിരുന്നപ്പോഴത്തെ മറ്റൊരു അനുഭവമാണ്. അദ്ദേഹവും കെ ഗോപാലകൃഷ്ണനും എം കേശവ മേനോനും ശരാശരി എട്ടു വർഷം വീതം എഡിറ്റർ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടു അവരെ കുറിച്ച് കൂടുതൽ പറയേണ്ടി വരുന്നുവെന്ന് മാത്രം.
ശ്രീധരൻനായർ പത്രാധിപർ ആയിരിക്കെ പത്രാധിപ സമിതിയിലെ ആരോ ഒരു...
തർക്കമന്ദിരം തകർക്കലും ഡെസ്ക്കിലെ സമ്മർദ്ദങ്ങളും
അയോധ്യയിലെ തർക്ക മന്ദിരം പൊളിച്ചിട്ടു ഇന്നലെ 25 വർഷം കഴിഞ്ഞു. 1992 ഡിസംബർ ആറിനാണ് അത് സംഭവിച്ചത്. അന്ന് കൊച്ചിയിലെ സെൻട്രൽ ഡെസ്കിൽ ആ വാർത്ത തയ്യാറാക്കിയ എനിക്ക് ചിലതു പറയാനുണ്ട്. ഇത് ജേർണലിസം വിദ്യാർഥികൾ മനസ്സിലാക്കിയാൽ കൊള്ളാം, ചരിത്രമാണ്.
ഡൽഹി ലേഖകൻ ആയ എം കെ അജിത്കുമാർ...