പ്രാദേശിക പത്രപ്രവർത്തകർ ഒരു സംഭവമാണ്. പത്രം ഓഫീസിൽ ദീർഘകാലം ജോലി ചെയ്തു ഉയർന്ന പോസ്റ്റിൽ എത്തിയിട്ടുള്ള പല പത്രപ്രവർത്തകരെക്കാളും നാട്ടിൽ വില ഇവർക്കായിരിക്കും. അങ്ങനെയുള്ള ഒട്ടേറെ പേരെ എനിക്കറിയാം. പോലീസ് സ്റ്റേഷനിലും മറ്റു സർക്കാർ ഓഫീസുകളിലും മറ്റും ഇവർക്കുള്ള സ്വാധീനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിലെ എഡിറ്റർക്കു പോലും ഇവരുടെ അത്ര “വില ” ഉണ്ടാവില്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

പത്രത്തിലെ പല തസ്തികകളും ജനങ്ങൾക്ക് അറിയില്ലല്ലോ. ഞാൻ ചീഫ് സബ് എഡിറ്റർ തസ്തികയിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടി അസിസ്റ്റന്റ് എഡിറ്റർ ആയപ്പോൾ എന്റെ മോൾ പറഞ്ഞു അവളുടെ ക്ലാസ്സിലൊക്കെ ചീഫ് സബ് എഡിറ്റർ എന്ന് പറയാൻ ഒരു വിലയായിരുന്നു. ഇപ്പോൾ അസി. എഡിറ്റർ എന്ന് പറയുമ്പോൾ അത്ര പോരാ എന്ന്. ഇതാണ് പത്രസ്ഥാപനങ്ങളിലെ തസ്തികകളെ കുറിച്ച് സാമാന്യ ജനങ്ങൾക്കുള്ള ധാരണ . ഇതൊക്കെ കേൾക്കുമ്പോൾ ചിരി വന്നിട്ടുണ്ട്. ഞാൻ ആധാർ കാർഡ് എടുക്കാൻ കാക്കനാട് പ്രാദേശിക ലേഖകൻ വഴിയാണ് പോയത്. എളുപ്പത്തിൽ നടന്നു.

മോൾ നഴ്സറിയിൽ ഒക്കെ പോയിത്തുടങ്ങിയ കാലത്തു ഞാൻ സബ് എഡിറ്റർ ആയിരുന്നു. അപ്പോൾ പൊതുവെ പത്രക്കാരൻ എന്ന് ജനം പറയും . ഇത് കേട്ടാണോ ആവോ മോളോട് ക്ലാസ്സിലെ കുട്ടികൾ ചോദിച്ചുവത്രെ പാവം ലക്ഷ്മി . അച്ഛന് വെളുപ്പിന് വീടുകളിൽ പത്രം എത്തിക്കണ്ടേ എന്ന്. ഹ ഹ ഹ….

കാലം എത്ര മാറി. എന്നാലും പത്രത്തെ കുറിച്ചും അതിനുള്ളിലെ പ്രവർത്തനവും ഒക്കെ സാധാരണക്കാർക്ക് ഇന്നും അജ്ഞാതമാണ്.

2 COMMENTS

  1. രാജേന്ദ്രൻ, ഓർമകുറിപ്പുകൾ കൊച്ചു ചരിത്ര കുറിപ്പുകളാണ്. വ്യക്തിയുടെ, സ്ഥാപനത്തിന്റെ, സമൂഹത്തിന്റെ, നാടിന്റെ – ഞാനിതെടുത്ത് ഗ്രൂപ്പിലിടുന്നു. നമ്മുടെഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരുടെ സർവീസ് സ്റ്റോറി എഴുതാൻ പ്രചോദനമാകട്ടെ. ആദ്യ സ്റ്റോറി താങ്കളുടേതും- അഷറഫ്

    • നല്ലത്. നമ്മൾക്ക് ഓരോരോ കാര്യങ്ങൾ ഓർത്തെടുത്തു എഴുതാൻ വലിയ ബുദ്ധിമുട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.