നീറ്റ് ഈ വർഷം നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചത് നന്നായി. അതും അറിഞ്ഞിട്ടാണല്ലോ കോടതി കർക്കശമായ നിലപാട് കൈക്കൊണ്ടത് . അല്ലെങ്കിൽ കോടതിയെ വേണ്ട വിധം കാര്യങ്ങൾ അറിയിച്ചില്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നേനെ . കേരളത്തിൽ മുൻപും നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിട്ടുള്ളതിനാൽ ആശങ്കക്ക് വകയില്ല.
ഈ വർഷം തന്നെ ഹരിയാന , ഹിമാചൽ പ്രദേശ് , മധ്യപ്രദേശ് , മണിപ്പൂർ, മേഘാലയ , ഒഡിഷ, രാജസ്ഥാൻ , ചണ്ഡിഗഡ്ഡു, ഡൽഹി യുനിവെഴ്സിറ്റി , എ എഫ് എം സി , ബനാറസ് ഹിന്ദു യുനിവെഴ്സിറ്റി , ജാമിയ ഹംദർദ് എന്നിവ അഖിലേന്ത്യ മെഡിക്കൽ എന്ട്രൻസ് (AIPMT) വഴിയാണ് അവരുടെ MBBS/BDS സീറ്റുകളിൽ പ്രവേശനം നടത്തുന്നത് . ആ നിലക്ക് മറ്റു സംസ്ഥാനങ്ങല്ക്കും ജൂലൈ 24 ലെ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയാൽ എന്താ ?
പിന്നെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഈ വിധിയെ തങ്ങൾക്കു അനുകൂലമാക്കാൻ പരമാവധി ശ്രമിക്കുന്നു . സർക്കാരുമായി ഇനി ചർച്ചയില്ല എന്ന അവരുടെ നിലപാട് അർഥ ശൂന്യമാണ് . 2013 ൽ നീറ്റിന്റെ അടിസ്ഥാനത്തിൽ നമ്മൾ അലൊട്ട്മെന്റ് നടത്തിയപ്പോൾ കരാർ ഒക്കെ ഉണ്ടായിരുന്നല്ലോ. അടി കിട്ടിയെങ്കെലും അത് മുതലാക്കാനാണ് അവരുടെ ശ്രമം . സുപ്രീം കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നത് പരീക്ഷ മാത്രമാണ് പൊതുവായി നടത്തുക.. പ്രവേശനം അതതു സംസ്ഥാനങ്ങൾ സ്വന്തം സംവരണ തത്വങ്ങൾ പാലിച്ചു നടത്തട്ടെ എന്നാണു . അതിൽ തെറ്റില്ല.
കേരള മെഡിക്കൽ എന്ട്രൻസ് എഴുതിയ കുട്ടികൾ ജൂലൈ 24 ലെ രണ്ടാം ഘട്ട നീറ്റ് പരീക്ഷക്ക് വേറെ അപേക്ഷിക്കേണ്ടി വരും. ഒറ്റ പ്പരീക്ഷ വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നാണു കോടതി പറഞ്ഞിട്ടുള്ളത് . അതേസമയം മെയ് 3 നു കേസ് കേൾക്കുമ്പോൾ ജൂലൈ 24 ലെ പരീക്ഷ വേണ്ട എന്ന് പറയുമോ എന്നറിയില്ല. ബുദ്ധിമുട്ടുകൾ കോടതിക്ക് ബോധ്യമായാൽ ഈ വർഷം വേണ്ട പക്ഷെ അടുത്ത വർഷം മുതൽ നിർബന്ധമായും വേണം എന്ന് പറയുമോ എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ് . അൽതമിസ് കബിരിന്റെ വിധിയിൽ ജസ്റ്റിസ് അനിൽ ദവെ എഴുതിയ വിയോജനക്കുറിപ്പ് വായിച്ചാൽ മനസ്സിലാവും അദ്ദേഹം ആ വിധിക്ക് ( നീറ്റ് റദ്ദാക്കിയ) പൂർണമായും എതിരായിരുന്നു എന്ന്.