Home Blog Page 4

AIDS ഉം ഒരു അനുഭവവും

0

ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക് നിർബന്ധമാണ്. ആദ്യം വായിച്ചു എനിക്ക് മനസ്സിലായ ശേഷമേ അത് പരിഭാഷപ്പെടുത്തു. സംശയം വന്നാൽ അടുത്തിരിക്കുന്ന സഹപ്രവർത്തകനോട് ചോദിക്കും.

അങ്ങനെയിരിക്കെ , ഒരു റോയിട്ടർ കോപ്പി പരിഭാഷപ്പെടുത്തേണ്ടി വന്നു. രാവിലെയുള്ള ഷിഫ്റ്റിലാണ് അന്ന് ജോലി. ആ വാർത്തകൾ എഡിറ്റോറിയൽ പേജിലാണ് വന്നിരുന്നത്. അന്ന് നോക്കിയ കോപ്പിയിൽ ഒരു അസുഖത്തെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി. AIDS എന്ന് മാത്രമേ പറയുന്നുള്ളു. അതിന്റെ പൂർണ്ണ രൂപമോ മറ്റോ ഇല്ല. അത് സഹപ്രവർത്തകരോട് ചോദിച്ചാൽ പോരാ എന്ന് തോന്നി.

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയേഴ്സ് ഹോസ്റ്റലിൽ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത ആൾക്ക് അറിയില്ല. അയാൾ ഹോൾഡ് ചെയ്യാൻ പറഞ് മറ്റു കുട്ടികളോട് ചോദിക്കുന്നത് ഞാൻ കേട്ടു. എടാ എടാ , ദേ. മാതൃഭൂമിയിൽ നിന്ന് വിളിക്കുന്നു ..എന്തോ ഒരു അസുഖത്തെ കുറിച്ച് ചോദിക്കാൻ. എല്ലാവരും മാറി മാറി സംസാരിച്ചു. ആർക്കും അറിയില്ല. ഞാൻ വിട്ടില്ല. കോഴിക്കോട്ടെ പ്രഗത്ഭ ഡോക്ടർമാരെ പലരെയും ഫോണിൽ വിളിച്ചു. പലർക്കും അറിയില്ല. കേട്ടിട്ട് പോലുമില്ല.

എന്നാൽ ഡോ. എൻ എസ് വേണുഗോപാൽ എന്ന ഡോക്ടർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്താണ് AIDS, പൂർണ്ണ രൂപം, അർഥം , കൂടുതൽ കാര്യങ്ങൾ എല്ലാം പറഞ് തന്നു. അദ്ദേഹത്തെ മറക്കാൻ പറ്റില്ല. ഞാൻ ആ കോപ്പി സമാധാനമായി പരിഭാഷപ്പെടുത്തി. അത് വായിച്ചവർക്കും മനസ്സിലാവാതെ വരില്ല. അത്രത്തോളം ലളിതമായിട്ടാണ് ഡോ. വേണുഗോപാൽ വിശദീകരിച്ചു തന്നത്. ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെറ്റായി പറഞു തന്ന സർവകലാശാലാ പ്രൊഫസ്സറും ഒക്കെ അതിൽ പെടും.

ഈ പോസ്റ്റ് എല്ലാ നല്ല ഡോക്ടർമാർക്കുമായി സമർപ്പിക്കുന്നു. നിങ്ങൾ അറിയാത്തതു പറഞ്ഞുതന്നില്ല. അറിയില്ല എന്നേ പറഞ്ഞുള്ള. അന്ന് ഗൂഗിൾ സേർച്ച് ഒന്നുമില്ലാതിരുന്ന കാലമാണ്. ഡോ വേണുഗോപാൽ നല്ല വായന ഉണ്ടായിരുന്ന ഡോക്ടർ ആണ്.,

മാതൃഭൂമിയിൽ ട്രെയിനീ

0

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത് . ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്റർ വിംസിയുടെ മുൻപിൽ ഹാജരായത് . അദ്ദേഹം ഏകദേശ വിവരങ്ങളെല്ലാം പറഞ്ഞ ശേഷം ഞങ്ങളോട് മറ്റു ചിലരെ കൂടി കാണാൻ പറഞ്ഞു.

അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു ന്യൂസ് എഡിറ്റർ ആയ ശിവശങ്കരൻ എഴുത്തച്ഛൻ , ഡെപ്യൂട്ടി എഡിറ്റർ വി എം കൊറാത്ത് , പരസ്യം മാനേജർ ആയിരുന്ന ശ്രീകുമാർ , മാനേജർ പേഴ്‌സണൽ (ഇപ്പോൾ ഇത് എച്ഛ് ആർ) കെ രാധാകൃഷ്ണൻ (ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല) , അക്കൗണ്ട്സ് മാനേജർ നമ്പീശൻ , കമ്പനി സെക്രട്ടറി ഗോപാലകൃഷ്ണൻ എന്ന സ്വാമി , സർക്കുലേഷൻ മാനേജർ പ്രഭാകരൻ എന്നിവർ ആയിരുന്നു അവർ.

ഇവരെയെല്ലാം പോയി പരിചയപ്പെടാൻ വിംസി എന്ന മഹാനായ ന്യൂസ് എഡിറ്റർ ഞങ്ങളെ വിട്ടത് അദ്ദേഹത്തിന്റെ മര്യാദ. കെ രാജഗോപാൽ ഞങ്ങളുടെ കൂടെ കൂടുന്നത് പിന്നീടാണ് . ഇപ്പോൾ ശശി മാത്രമേ ആ ബാച്ചിൽ പെട്ടതായി മാതൃഭൂമിയിൽ ഉള്ളു. പറഞ്ഞു വന്നത് അന്ന് വിംസി ഞങ്ങൾക്ക് തന്ന പരിശീലനത്തെ കുറിച്ചാണ്. എല്ലാ വിഭാഗങ്ങളുമായും ബന്ധം വേണമെന്ന അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ എനിക്ക് കുറെയേറെ ഗുണം ചെയ്തിട്ടുണ്ട്. ശശിക്കും അങ്ങനെ തന്നെ ആയിരിക്കും.

മാതൃഭൂമിയിലെ ഇന്റർവ്യൂ

0

1983 ൽ എപ്പോഴോ ഒരിക്കലാണ് മാതൃഭൂമിയുടെ കൊച്ചി ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരായത്. അതിനു മുൻപ് എഴുത്തുപരീക്ഷ കലൂർ മോഡൽ സ്കൂളിൽ ആയിരുന്നു. എഴുത്തുപരീക്ഷക്കു വിവർത്തനം പശ്ചിമ ബംഗാൾ ധനകാര്യ മന്ത്രി അശോകമിത്ര എകെജി ഭവനിൽ നടത്തിയ ഒരു പ്രസംഗം ആയിരുന്നു. കമ്മ്യൂണിസ്റ്റ് പദാവലികൾ ധാരാളം ഉണ്ടായിരുന്നതിനാൽ പരിഭാഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. മറ്റീരിയലിസ്റ്റിക് ഇന്റർപ്രെറ്റേഷൻ ഓഫ് ഹിസ്റ്ററി, ഡയലിറ്റിക്കൽ മെറ്റീരിയലിസം , ഡിക്‌റ്റേറ്റർഷിപ് ഓഫ് പ്രോലിറ്റേറിയറ്റ്, സർപ്ലസ് വാല്യൂ എന്നിവയൊക്കെ ഭംഗിയായി പരിഭാഷപ്പെടുത്താൻ സാധിച്ചത് ഓർക്കുന്നു. പകരം വല്ല ശാസ്ത്ര പദങ്ങൾ ആയിരുന്നുവെങ്കിൽ പണിയായേനെ.

ടെസ്റ്റ് പാസ്സായി ഇന്റർവ്യൂവിനു ചെന്നപ്പോൾ ഡെസ്കിനു പുറകെ കൂടി ആണ് പോകുക. എം പി സുരേന്ദ്രൻ ഡെസ്കിൽ ഇരുന്നു എന്തോ എഴുതുന്നത് കണ്ടിരുന്നു. ഇന്റർവ്യൂവിനു അകത്തു കടന്നപ്പോൾ പത്രാധിപസമിതി അംഗങ്ങൾ കുറെ. പത്രാധിപർ വി പി ആർ, ഡെപ്യൂട്ടി എഡിറ്റർ വി എം കോറാത്ത്, അസിസ്റ്റന്റ് / ന്യൂസ് ഏഡിറ്റർമാരായ കെ കെ ശ്രീധരൻ നായർ , വിംസി, വേണുക്കുറുപ്പ് , കെ പി വിജയൻ …(രാജേട്ടൻ ….പി രാജൻ..ഉണ്ടായിരുന്നു എന്ന് തോന്നുന്നു) അങ്ങനെ കുറെ പേർ. മറ്റാരൊക്കെയെന്നു ഓർമ്മയില്ല.

ഏറ്റവും കൂടുതൽ ചോദിച്ചത് വേണുക്കുറുപ്പ് ആണ്. ഏതൊക്കെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നുണ്ടെന്നാണ് വേണുക്കുറുപ്പ് ചോദിച്ചത്. അക്കാലത്തു കയ്യിൽ പൈസ കുറവുള്ളതുകൊണ്ടു വിദേശ സാഹിത്യം ഒക്കെ അറിയാൻ സംക്രമണം എന്ന മാസിക ഞാൻ വായിച്ചിരുന്നു. ഞാൻ വേണുക്കുറുപ്പിനോട് അത് പറഞ്ഞു . ന്യൂസ് പ്രിന്റിൽ അടിച്ചിരുന്ന ആ മാസിക കെ എൻ ഷാജിയും പ്രിയദാസും കൂടി തിരുവനന്തപുരത്തു നിന്ന് ഇറക്കിയിരുന്നതാണ്. മാർക്വിസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ ഞാൻ അങ്ങനെയാണ് വായിച്ചത്. കാശ് കൊടുത്തു പുസ്തകം വാങ്ങാൻ അന്ന് കഴിയുമായിരുന്നില്ല.

വേണുക്കുറുപ്പ് എന്നോട് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വില കുറവ്, നല്ല ഗുണം, ഇതൊക്കെ തന്നെയാണ് കാര്യങ്ങൾ. വീണ്ടും വീണ്ടും അദ്ദേഹം എന്നോട് അക്കാര്യം ചോദിച്ചു. വീണ്ടും ഞാൻ ഇതേ കാര്യം പറഞ്ഞതോടെ നിർത്തി ചോദിക്കൽ. വിംസി യുടെ ഊഴമായപ്പോൾ സ്പോർട്സിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. വലിയ താൽപ്പര്യമില്ല എന്ന് പറഞ്ഞതോടെ അദ്ദേഹം നിർത്തി. പിന്നെ വി പി ആർ എന്തോ ചോദിച്ചു. കൊറാത്തും. അത് ഞാൻ ഓർക്കുന്നില്ല.

മാതൃഭൂമിയിൽ കയറിയ ശേഷമാണ് അറിഞ്ഞത് സംക്രമണം മാസികയെ കുറിച്ച് വേണുക്കുറുപ്പ് വീണ്ടും വീണ്ടും ചോദിച്ചത് നക്സൽ ബന്ധമുണ്ടോ എന്നറിയാൻ ആയിരുന്നുവത്രെ. എന്റെ എല്ലാ മറുപടികളും ക്ഷമയോടെ കേൾക്കാൻ ആ പ്രഗത്ഭർ എല്ലാവരും തയ്യാറായി എന്നതാണ് ഏറെ ശ്രദ്ധേയം. അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിൽ ഇത്രയും തൃപ്തി തന്ന ഇന്റർവ്യൂ വേറെ ഉണ്ടായിട്ടില്ല.

സ്വാശ്രയ പ്രവേശനം: വേണ്ടത് നിയമ നിർമ്മാണം

0
self financing entrance remedy

സ്വാശ്രയ കോളേജുകളിലെ പ്രവേശനം പതിവുപോലെ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള പിടിവാശിയിലോ ഒത്തുതീര്‍പ്പിലോ അവസാനിക്കുമ്പോള്‍ ക്ലേശിക്കുന്നത് വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷകര്‍ത്താക്കളോ ആണ്. വാ തുറന്നാല്‍ ടി.എം.എ പൈ കേസ് പരാമര്‍ശിക്കുന്ന മാനേജ്‌മെന്റുകള്‍ അവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് ഇക്കഴിഞ്ഞ മെയ് 2ന് വന്ന വിധിയെക്കുറിച്ച് മൗനം പാലിക്കുന്നു.

മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടു വന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശന നിയമത്തെ വെല്ലുവിളിച്ച് ആ സംസ്ഥാനത്തെ മോഡേണ്‍ ഡന്റല്‍ കോളേജും മറ്റു ചിലരും നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയും സംസ്ഥാന നിയമത്തെ ശരി വയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീകോടതിയില്‍ വന്നപ്പോഴാണ് ഭരണഘടനാ ബഞ്ച് വിശദമായ വാദം കേട്ട ശേഷം സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായ പങ്കുണ്ടെന്ന് വിധിച്ചത്. ജസ്റ്റിസുമാരായ അനില്‍ ദവെ, എ.കെ സിക്രി, ആര്‍.കെ അഗര്‍വാള്‍, എ.കെ ഗോയല്‍, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ റിട്ട.ജസ്റ്റിസ് ആര്‍.എം.ലോധ, മുന്‍ സി.എ.ജി വിനോദ് റായ്, ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സ് ഡയറക്ടര്‍ ഡോ.ശിവ സരിന്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച ഏറ്റവും പുതിയ വിധി ഇതാണ്.

സ്വാശ്രയ കേസിന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്ന, ഇരുന്നൂറോളം പേജ് വരുന്ന ഈ വിധിയില്‍ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ് മുതലുള്ള ചരിത്രം പരിശോധിക്കുന്നു. 50 ശതമാനം ഫ്രീ സീറ്റില്‍ കുറഞ്ഞ ഫീസും ശേഷിക്കുന്ന 50 ശതമാനത്തില്‍ കൂടിയ ഫീസും ആവാമെന്നതായിരുന്നു ആ വിധിയിലെ ഉള്ളടക്കം. അതനുസരിച്ചാണ് 2002 വരെ രാജ്യത്തെങ്ങും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നടന്നത്. എന്നാല്‍ 2002ല്‍ ടി.എം.എ പൈ കേസില്‍ സുപ്രീംകോടതി തന്നെ ഈ വിധി നിരാകരിക്കുകയാണുണ്ടായത്. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി ഭരണഘടനാവിരുദ്ധമാണെന്നും പ്രസ്തുത ബഞ്ച് വിലയിരുത്തി. തുടര്‍ന്ന് 2003ല്‍ ഇസ്ലാമിക് അക്കാദമി കേസിലും 2005ലെ ഇനാംദാര്‍ കേസ് വിധിയുമാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നത്. എന്നാല്‍, 2016 മെയ് 2ന്റെ വിധിയില്‍ ഈ മൂന്ന് വിധികളും പിന്നീട് 2010 ല്‍ വന്ന പ്രിയദാസ് ഗുപ്ത കേസ് വിധിയുമെല്ലാം വിശദമായി പരിശോധിച്ചാണ് സ്വാശ്രയകോളേജ് പ്രവേശനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിശബ്ദക്കാഴ്ചക്കാര്‍ ആകരുത് എന്ന് പറയുന്നത്.

വിധിയിലെ പ്രസക്ത ഭാഗം നോക്കുക. ‘It is, therefore, to be borne in mind that the occupation of education cannot be treated at par with other economic activities. In this field, State cannot remain a mute spectator and has to necessarily step in, in order to prevent exploitation, privatization and commercialisation by the private sector’.

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം നിയന്ത്രിക്കുന്നതിന് സുപ്രീംകോടതി എല്ലാ സംസ്ഥാനത്തും പ്രവേശനമേല്‍നോട്ട സമിതികളെ നിയമിക്കാന്‍ നിര്‍ദേശിച്ചത് താല്‍ക്കാലിക ഏര്‍പ്പാടാണെന്നും ഓരോ സംസ്ഥാനവും സ്വന്തമായി നിയമം ഉണ്ടാക്കുന്നതു വരെയേ പ്രസ്തുത സമിതികള്‍ ആവശ്യമുള്ളൂവെന്നും പറയുന്നുണ്ട്.

ഈ വിധി ന്യായം അഞ്ച് ജഡ്ജിമാരുടെ ഏകകണ്ഠമായ വിധിയായിരുന്നു. അതിന്റെ താഴെ ജസ്റ്റിസ് ഭാനുമതി ഒരു പ്രത്യേക പരാമര്‍ശവും നടത്തിയിട്ടുണ്ട്. സാമാന്യം സുദീര്‍ഘമായ ആ ഭാഗത്ത്, സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനായി പ്രവേശനയോഗ്യത നിശ്ചയിക്കാമെന്നും AICTE യുടെയോ MCI യുടെയോ മിനിമം മാര്‍ക്ക് അവിടെ തടസമാകില്ലെന്നും അതില്‍ പറയുന്നു.

ഇത്രയൊക്ക സംഭവിച്ചിട്ടും ഈ വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വാശ്രയകോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജിക്കാരോ അഡ്വക്കേറ്റ് ജനറലോ അത് പരാമര്‍ശിച്ചതായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കാണുന്നില്ല. ഹര്‍ജിക്കാരുടെ വാദങ്ങള്‍ ടി.എം.എ പൈ കേസ്, ഇസ്ലാമിക് അക്കാദമിക് കേസ്, ഇനാംദാര്‍ കേസ് എന്നിവയിലെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഉത്തരവിൽ എടുത്തു പറയുന്നു. അതേസമയം, എന്തുകൊണ്ട് സര്‍ക്കാര്‍ ഇങ്ങനെ ഒരു നടപടി എടുത്തു എന്ന് ചോദിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഒരു മറുപടിയും ലഭ്യമായില്ല എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ മോഡേണ്‍ ഡന്റല്‍ കേസ് വിധി പരാമര്‍ശിക്കാത്തത് സ്വാഭാവികം. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാവേണ്ടതായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ ഉത്തരവിൽ എന്തുകൊണ്ട് പരാമര്‍ശിച്ചില്ല?

ഈ വര്‍ഷത്തെ പ്രവേശനം എങ്ങനെ ആയാലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ പുതിയ വിധിയുടെ വെളിച്ചത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം സംബന്ധിച്ച് കുറ്റമറ്റ ഒരു നിയമനിര്‍മ്മാണം ഉടനെ നടത്തേണ്ടിയിരിക്കുന്നു. അതിനു എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയും ഉണ്ടാവും . സർക്കാർ അതിനുള്ള ആർജ്ജവം കാട്ടിയില്ലെങ്കിൽ അടുത്ത വർഷവും സീറ്റു തരില്ല എന്ന് പറഞ്ഞു സ്വകാര്യ മാനേജ്‌മെന്റുകൾ സർക്കാരിനെയും കുട്ടികളെയും വെള്ളം കുടിപ്പിക്കും.

എം.ബി.ബി.എസ് 700 സീറ്റ് നഷ്ടമാവുന്നു

0
losing-mbbs-seats

നിലവിലുള്ള 700 സീറ്റ് നഷ്ടപ്പെടുമ്പോള്‍ പുതുതായി 200 സീറ്റ് കിട്ടുന്നുണ്ട്

കൊച്ചി: മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷവും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. കേരളത്തിലെ ആറു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലായി 700 സീറ്റ് നഷ്ടപ്പെടുകയാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനാനുമതി നിഷേധിച്ചുകൊണ്ടും സീറ്റ് കുറച്ചു കൊണ്ടും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

വയനാട്ടിലെ ഡി.എം വയനാട് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150), ഒറ്റപ്പാലത്തെ പി.കെ ദാസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150), പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് (100), തൊടുപുഴയിലെ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ് (150) എന്നിവയ്ക്ക് 2016 ലേക്ക് പൂര്‍ണമായും പ്രവേശനാനുമതി നിഷേധിച്ചു. തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളേജില്‍ 50 സീറ്റ് (കഴിഞ്ഞ വര്‍ഷം 150) മാത്രവും കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 100 സീറ്റ് (മുന്‍പ് 150) മാത്രവുമാണ് അനുവദിച്ചിട്ടുള്ളത്.

അതേസമയം തിരുവല്ലയില്‍ ഒരു പുതിയ കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് (100 സീറ്റ്). കൂടാതെ, തിരുവനന്തപുരത്ത് 100 സീറ്റോടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൂടി വന്നേക്കും. ജനറല്‍ ആസ്പത്രിയോട് ചേര്‍ന്ന് വരുന്ന പ്രസ്തുത മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സലിന്റെ അനുമതിയായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി മാത്രമേ ഇനി ആവശ്യമുള്ളൂ. ആകെ 700 സീറ്റ് നഷ്ടപ്പെടുമ്പോള്‍, പുതുതായി 200 സീറ്റ് ലഭിക്കുന്നുണ്ട്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞ ചില വര്‍ഷങ്ങളിലായി സര്‍ക്കാരുമായി കരാറിലൊപ്പിടുകയോ പൊതുപ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഈ വര്‍ഷം അവര്‍ കരാര്‍ ഒപ്പിടും എന്നറിയുന്നു.

പുതുതായി മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള തിരുവനന്തപുരം പട്ടത്തെ എസ്.ആര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റേയും, തിരുവനന്തപുരത്തെ തന്നെ രുഗ്മിണി മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റേയും ചെര്‍പ്പുളശ്ശേരി റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റേയും അപേക്ഷകള്‍ തള്ളിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടെ, KMCT മെഡിക്കല്‍ കോളേജിന്റെ നിലവിലെ 100 സീറ്റ്, 150 ആക്കാനുള്ള അപേക്ഷയും തള്ളി.

ഈ വര്‍ഷം പ്രവേശനം നിഷേധിക്കപ്പെടുന്ന കോളേജുകള്‍ക്ക് ഇനി കോടതിയെ സമീപിക്കുകയേ നിവൃത്തിയുള്ളൂ. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ ജൂണ്‍ 30 ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ മാത്രമാണുണ്ടാവുകയെന്നറിയുന്നു. രണ്ടാം ഘട്ടത്തിലായിരിക്കും മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുക. അപ്പോള്‍ മേല്‍പ്പറഞ്ഞ കോളേജുകള്‍ ഉണ്ടാവാനിടയില്ല.

നീറ്റ് വീണ്ടും വരുന്നു , കൂടുതൽ ശക്തിയോടെ

0
Neet Returns
Neet Returns

നീറ്റ് ഈ വർഷം നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചത് നന്നായി. അതും അറിഞ്ഞിട്ടാണല്ലോ കോടതി കർക്കശമായ നിലപാട് കൈക്കൊണ്ടത് . അല്ലെങ്കിൽ കോടതിയെ വേണ്ട വിധം കാര്യങ്ങൾ അറിയിച്ചില്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നേനെ . കേരളത്തിൽ മുൻപും നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിട്ടുള്ളതിനാൽ ആശങ്കക്ക് വകയില്ല.

ഈ വർഷം തന്നെ ഹരിയാന , ഹിമാചൽ പ്രദേശ്‌ , മധ്യപ്രദേശ് , മണിപ്പൂർ, മേഘാലയ , ഒഡിഷ, രാജസ്ഥാൻ , ചണ്ഡിഗഡ്ഡു, ഡൽഹി യുനിവെഴ്സിറ്റി , എ എഫ് എം സി , ബനാറസ് ഹിന്ദു യുനിവെഴ്സിറ്റി , ജാമിയ ഹംദർദ് എന്നിവ അഖിലേന്ത്യ മെഡിക്കൽ എന്ട്രൻസ് (AIPMT) വഴിയാണ് അവരുടെ MBBS/BDS സീറ്റുകളിൽ പ്രവേശനം നടത്തുന്നത് . ആ നിലക്ക് മറ്റു സംസ്ഥാനങ്ങല്ക്കും ജൂലൈ 24 ലെ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയാൽ എന്താ ?

പിന്നെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഈ വിധിയെ തങ്ങൾക്കു അനുകൂലമാക്കാൻ പരമാവധി ശ്രമിക്കുന്നു . സർക്കാരുമായി ഇനി ചർച്ചയില്ല എന്ന അവരുടെ നിലപാട് അർഥ ശൂന്യമാണ് . 2013 ൽ നീറ്റിന്റെ അടിസ്ഥാനത്തിൽ നമ്മൾ അലൊട്ട്മെന്റ് നടത്തിയപ്പോൾ കരാർ ഒക്കെ ഉണ്ടായിരുന്നല്ലോ. അടി കിട്ടിയെങ്കെലും അത് മുതലാക്കാനാണ് അവരുടെ ശ്രമം . സുപ്രീം കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നത് പരീക്ഷ മാത്രമാണ് പൊതുവായി നടത്തുക.. പ്രവേശനം അതതു സംസ്ഥാനങ്ങൾ സ്വന്തം സംവരണ തത്വങ്ങൾ പാലിച്ചു നടത്തട്ടെ എന്നാണു . അതിൽ തെറ്റില്ല.

കേരള മെഡിക്കൽ എന്ട്രൻസ് എഴുതിയ കുട്ടികൾ ജൂലൈ 24 ലെ രണ്ടാം ഘട്ട നീറ്റ് പരീക്ഷക്ക് വേറെ അപേക്ഷിക്കേണ്ടി വരും. ഒറ്റ പ്പരീക്ഷ വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നാണു കോടതി പറഞ്ഞിട്ടുള്ളത് . അതേസമയം മെയ് 3 നു കേസ് കേൾക്കുമ്പോൾ ജൂലൈ 24 ലെ പരീക്ഷ വേണ്ട എന്ന് പറയുമോ എന്നറിയില്ല. ബുദ്ധിമുട്ടുകൾ കോടതിക്ക് ബോധ്യമായാൽ ഈ വർഷം വേണ്ട പക്ഷെ അടുത്ത വർഷം മുതൽ നിർബന്ധമായും വേണം എന്ന് പറയുമോ എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ് . അൽതമിസ് കബിരിന്റെ വിധിയിൽ ജസ്റ്റിസ്‌ അനിൽ ദവെ എഴുതിയ വിയോജനക്കുറിപ്പ്‌ വായിച്ചാൽ മനസ്സിലാവും അദ്ദേഹം ആ വിധിക്ക് ( നീറ്റ്‌ റദ്ദാക്കിയ) പൂർണമായും എതിരായിരുന്നു എന്ന്.

സ്വകാര്യ മെഡിക്കല്‍ പരീക്ഷകള്‍ റദ്ദാക്കി

0
private-medical-exams-withheld
private-medical-exams-withheld

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജുകളോ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളോ നടത്തുന്ന എംബിബിഎസ് / ബിഡിഎസ് പ്രവേശന പരീക്ഷകള്‍ അംഗീകരിക്കില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞതോടെ മെയ് 7 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ പലതും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.

മെയ് 10 ന് നടത്താനിരുന്ന കേരള സ്വാശ്രയ ദന്തല്‍ കണ്‍സോര്‍ഷ്യത്തിന്റെ പരീക്ഷ റദ്ദാക്കിയതായി പ്രവേശന മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ജസ്റ്റീസ് ജെ.എം. ജെയിംസ് അറിയിച്ചു.

കര്‍ണ്ണാടക സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കണ്‍സോര്‍ഷ്യം ആയ ‘കോമെഡ്‌കെ’ മെയ് 8 ന് നടത്താനിരുന്ന എംബിബിഎസ് / ബിഡിഎസ് എന്‍ട്രന്‍സ് റദ്ദാക്കിയിട്ടുണ്ട്.

കര്‍ണ്ണാടകത്തിലെ കെഎല്‍ഇ അക്കാദമി 7 ന് നടത്താനിരുന്ന എന്‍ട്രന്‍സ് റദ്ദാക്കിയിട്ടുണ്ട്. അതേദിവസം നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം നടക്കും.

കര്‍ണ്ണാടകത്തിലെ തന്നെ മറ്റൊരു കല്‍പ്പിത സര്‍വകലാശാലയായ ‘നിറ്റെ’ യൂണിവേഴ്‌സിറ്റി മെയ് 9 ന് നടത്താനിരുന്ന എംബിബിഎസ്, ബിഡിഎസ് എന്‍ട്രന്‍സ് റദ്ദാക്കി.

പൂണെയിലെ ഭാരതി വിദ്യാപീഠ് കല്പിത കലാശാല മെയ് 7 ന് നടത്താനിരുന്ന എന്‍ട്രന്‍സ് ആയുര്‍വേദ, ഹോമിയോ പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി.

മഹാരാഷ്ട്രയിലെ പ്രവാര ഇന്‍സ്റ്റിറ്റ്യൂട്ടും മെയ് 7 ലെ പരീക്ഷ മാറ്റിവെച്ചു. മെയ് 17 ന് നടത്താനിരുന്ന സിഎംസി ലുധിയാനയുടെ എന്‍ട്രന്‍സും മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം ബാംഗ്‌ളൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ‘നീറ്റ്’ സംബന്ധിച്ച വിജ്ഞാപനം വരുന്നതുവരെ കാത്തിരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവുപ്രകാരം യുപിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളോ അസോസിയേഷനുകളോ എന്‍ട്രന്‍സ് നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

മെഡി. കോളേജുകള്‍ക്ക് ഒരു അവസരം കൂടി

0
Calicut-Medical-College

കൊച്ചി: മെഡിക്കല്‍ കൗണ്‍സലിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകാരം പിന്‍വലിച്ച മെഡിക്കല്‍ കേളേജുകള്‍ക്ക് ജീവന്‍ നല്‍കാന്‍ ലോധ കമ്മിറ്റി. മധ്യപ്രദേശ് സര്‍ക്കാരും മോഡേണ്‍ ദന്തല്‍ കോളേജും തമ്മിലുള്ള കേസില്‍ മെയ് 2 ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്, മെഡിക്കല്‍ കൗണ്‍സലിനെ നിരീക്ഷിക്കാന്‍ സുപ്രീംകോടതി റിട്ട.ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, പ്രൊഫ.(ഡോ). ശിവ സരീന്‍, മുന്‍ സിഎജി വിനോദ് റായ് എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കുകയുണ്ടായി. ഈ സമിതിയാണ് ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ട കോളേജുകള്‍ക്ക് അവരുടെ നിലപാട് വ്യക്തമാക്കാന്‍ ഒരു അവസരം കൂടി നല്‍കിയിരിക്കുന്നത്.

ഇതുപ്രകാരം, 2016 ജൂണ്‍ 22 ന് മുന്‍പ് ഈ കോളേജുകള്‍ തങ്ങളുടെ ഭാഗം ആരോഗ്യ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. ഇത് പഠിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ജൂലായ് 20 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മറുപടി നല്‍കണം. അതിന്‍മേല്‍ ആരോഗ്യ മന്ത്രാലയം അവരുടെ തീരുമാനം ജൂലായ് 25 നുള്ളില്‍ ജസ്റ്റിസ് ലോധയുടെ അധ്യക്ഷതയിലുള്ള ഓവര്‍സൈറ്റ് കമ്മിറ്റി (ഒസി)യെ അറിയിക്കണം. ഇത് ഈ വര്‍ഷത്തേക്ക് (2016-17) മാത്രമായുള്ള നടപടിയാണെന്നും ലോധ കമ്മിറ്റി എടുത്തു പറയുന്നു.

ആദ്യം ഈ മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയ സംഘമായിരിക്കരുത് പുതിയ അപേക്ഷയില്‍ പരിശോധന നടത്തേണ്ടതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ടിനുള്ള കത്തില്‍ ഒ.സിയുടെ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്താകമാനം 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് MBBS പ്രവേശനത്തിനും 118 കോളേജുകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനത്തിനും ഈ വര്‍ഷം എം.സി.ഐ അനുമതി നിഷേധിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള അഞ്ച് മെഡിക്കല്‍ കോളേജുകളും അതില്‍പ്പെടും. ഡി.എം വയനാട്, പി.കെ.ദാസ് ഒറ്റപ്പാലം, മൗണ്ട് സിയോണ്‍ പത്തനംതിട്ട, അല്‍ അഷര്‍ തൊടുപുഴ, മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയാണിവ. അതില്‍ മലബാര്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ട്. കോളേജിന് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പരിഗണനയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എം.സി.ഐ ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. തങ്ങളുടെ ഭാഗം ലോധ കമ്മിറ്റിയെ അറിയിക്കുമെന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ഈ അഞ്ച് കോളേജുകളിലുമായി 700 സീറ്റും കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ 50 സീറ്റും ഗോകുലം മെഡിക്കല്‍ കോളേജിന്റെ 100 സീറ്റും കുറച്ചതുള്‍പ്പടെ ആകെ 850 സീറ്റിനാണ് ഇപ്പോള്‍ അംഗീകാരം പിന്‍വലിച്ചിരിക്കുന്നത്.

ലോധ കമ്മിറ്റിക്ക് അപേക്ഷ നല്‍കുകയും അനുകൂല തീരുമാനമുണ്ടാവുകയും ചെയ്താല്‍ ഈ 850 സീറ്റ് തിരിച്ചു കിട്ടിയേക്കാം. ഈ കോളേജുകളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ജൂണ്‍ 22 വൈകുന്നേരം 6 വരെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും.

Two more Medical Colleges gets OC’s nod

0
Calicut-Medical-College

After getting brick-backs from Medical Council of India, Self-financing Medical Colleges in the State finally received a good news on MBBS/BDS admission which brought a sigh of relief. The Oversight Committee headed by Justice RM Lodha has given approval to two new colleges in the State and also hiked the number of seats in various self-financing medical colleges.

As per the recommendation of Oversight Committee, Kerala Medical College, Palakkadu and SR Medical College, Thiruvanathapuram got approval. Both the colleges can admit 150 students each. Moreover, the Committee has shown green signal for admission to PK Das Institute of Medical Sciences, Palakkad, DM WIMS, Wayanadu, Al-Azhar Medical College, Thodupuzha, Malabar Medical College, Calicut, Dr. Somervell Memorial CSI Medical College, Karakonam (150 seats for all) and Mount Zion Medical College, Pathanamthitta (100 seats). These colleges were denied permission for intake this year by the Medical Council of India.

The Committee has accorded sanction to Kannur Medical College to admit 150 students this year.This was not allowed by MCI. However, the Committee has rejected the application of KMCT Kozhikod for increasing the number of seats from 100 to 150. State govt’s ambitious project of Parippilly Medical College under ESI is also not in the list. It is to be understood that the govt failed to convince Lodha Committee about Idukki Medical College, the approval for which was denied by MCI this year. Thus instead of 1100 denied seats the state gets 1150 seats this year.

According to sources, the approval given by the Oversight Committee is provisional. The Committee has clarified that the recognition is given based on the declaration of compliance report submitted by the Medical Colleges. The Committee will arrange inspections in the medical colleges at any time after September 30. If the colleges fail to provide basic facilities as promised, they will be barred from admitting students for two years.

As of now the list of Medical Colleges with approval and intake capacity is given below.

1. Academy of Medical Sceiences,Pariyaram 100 (Govt supported SF)
2. Al-Azhar Medical College and Super Speciality Hospital, Thodupuzha 150
3. Amala Institute of Medical Sciences, Thrissur 100
4. Amrita School of Medicine, Elamkara, Kochi 100 (Deemed)
5. Azeezia Instt of Medical Science,Meeyannoor,Kollam 100
6. Believers Church Medical College Hospital, Thiruvalla 100
7. DM Wayanad Institute of Medical Sciences, Wayanad 150
8. Dr. Somervel Memorial CSI Hospital & Medical College, Karakonam, Thiru’puram 150
9. Govt Medical College, Ernakulam 100
10. Govt Medical College, Kottayam 150
11. Govt Medical College, Kozhikode 250
12. Govt Medical College, Manjeri, 100
13. Govt Medical College, Thrissur 150
14. Govt Medical College, Yakkara, Palakkad 100
15. Govt T D Medical College, Alleppey 150
16. Govt Medical College, Thiruvananthapuram 200
17. Jubilee Mission Medical College , Thrissur 100
18. Kannur Medical College, Kannur 150
19. Karuna Medical College, Palakkad 100
20. Kerala Medical College, Palakkad 150
21. KMCT Medical College,Kozhikode 100
22. M E S Medical College , Perintalmanna 100
23. Malabar Medical College, Kozhikode 150
24. Malankara Orthodox Syrian Church Medical College, Kolenchery 100
25. Mount Zion Medical College, Chayalode, Ezhamkulam Adoor 100
26. P K Das Institute of Medical Sciences, Palakkad, Kerala 150
27. Pushpagiri Institute Of Medical Sciences and Research Centre, Tiruvalla 100
28. Sree Gokulam Medical College , Trivandrum 50
29. Sree Narayana Instt. of Medical Sciences, Chalakka,Ernakulam 100
30. Sree Uthradom Thiurnal Academy of Medical Sciences,Trivandrum 100
31. SR Medical College, Trivandrum 150
32. Travancore Medical College, Kollam 100

MBBS: Govt to go for Combined Counseling

0
MBBS Combined Counseling

Making its stand clear on medical admission, the government of Kerala has today decided to authorise the Entrance Commissioner, to conduct combined counselling to MBBS admission in merit and management quota seats. The Government order to this effect was undersigned by the Additional Chief Secretary Rajeev Sadanandan.

It quotes the letter from the Health and Family Welfare Ministry of India dated 9th August and says thus : “As per the letter read paper above, Government of India, Ministry of Health & Family Welfare has directed the State/UT Governments to go for the combined counselling for admission to MBBS/BDS courses in all Medical/Dental colleges including deemed universities.

In the above circumstances the Commissioner for Entrance Examination, Kerala is hereby directed to make necessary arrangements for counselling in the Private/Management/NRI quota seats in all the Private/Self Financing Medical/Dental Colleges or any Private/Deemed University from the NEET List following the reservations and quotas agreed with the Colleges last year. Admission to 50 pc of merit seat will be done based on inter-se rankings as per Kerala Engineering Agricultural Medical Entrance Examinations (KEAM).

When contacted, the Commissioner for Entrance Examination BS Mavoji told Mathrubhumi Education Online that he got the order and getting prepared for the same. “We will seek some more clarity from the government towards fees etc and we will issue notification after getting that” he said.

Meanwhile, the Admission Supervisory Committee under the chairmanship of Justice JM James issued directions to all medical colleges including the deemed one, Amrita informing them about the admission procedure.

Latest Articles